ഡാളസ്: നോർത്ത് ടെക്സസിലെ പ്രവാസി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച "ആഘോഷിക്കാം, ഒത്തുചേരാം' എന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഗാർലൻഡിലെ കെഇഎ ഇവന്റ് സെന്ററിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യൽ മീഡിയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ മാധ്യമരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സജീവമായ ചർച്ചകൾ നടന്നു.
ഡോ. അഞ്ജു ബിജിലി എംസിയായി പരിപാടികൾ നിയന്ത്രിച്ചു.ആൾസ്റ്ററിന്റെ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഡി മലയാളി ചീഫ് എഡിറ്റർ പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു.